top of page
Search

പെൻഷനു വേണ്ടി ഏങ്ങനെ പണം സ്വരൂപിക്കാം.

  • Writer: sn ps
    sn ps
  • Aug 19, 2022
  • 1 min read

ജീവിതത്തിലെ ഏറ്റവും ഉല്ലാസപ്രദവും സമ്മർദ്ദരഹിതവുമായ സമയമായിരിക്കണം റിട്ടയർമെന്റിനു ശേഷമുള്ള കാലഘട്ടം എന്നാണെല്ലാവരും ആഗ്രഹിക്കുന്നത്. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പവും, ചെയ്യാൻ ആഗ്രഹിക്കുന്ന രസകരമായ കാര്യങ്ങൾക്കും വേണ്ടി നീക്കിവയ്‌ക്കേണ്ടതാണ്‌ ഈ കാലഘട്ടം.


*റിട്ടയർമെന്റിനു ശേഷം മാസ ശമ്പളം നിലക്കുകയും ചിലവുകൾ അതേ പോലെ തുടരുകയും ചെയ്യും.*

എന്നാൽ, ഇപ്പോൾ തന്നെ ആസൂത്രണം ചെയ്‌തു തുടങ്ങിയാൽ ഈ സാഹചര്യം വളരെയെളുപ്പത്തിൽ തരണം ചെയ്യാൻ കഴിയുന്നതേയുള്ളൂ.


റിട്ടയർമെന്റിനു ശേഷം വിഭാവനം ചെയ്യുന്നതു പോലെയുള്ള ഒരു ജീവിതം നയിക്കാൻ ആവശ്യമായ ഏകദേശ സമ്പാദ്യം എത്രയായിരക്കണമെന്ന്‌ നിശ്ചയിക്കാൻ റിട്ടയർമെന്റ് പ്ലാനിംഗ് സഹായിക്കും.


പ്ലാനിംഗ്:


1. പ്രതിമാസ ചിലവുകൾ മനസിലാക്കുക.


പ്രതിമാസച്ചിലവുകൾ എല്ലാം കുറിച്ചു വെയ്ക്കുക. റിട്ടയർമെന്റിനുശേഷം ആവശ്യമില്ലാത്ത ചിലവുകൾ വേർതിരിക്കുക. ചില ചിലവിനങ്ങൾ റിട്ടയർമെന്റിനുശേഷം വർദ്ധിക്കുമെങ്കിലും (ഉദാഹരണം - ചികിത്സ) കുറയുന്ന മറ്റു ചിലവുകളിലൂടെ (വാടക തുടങ്ങിയവ) സന്തുലനം സാധ്യമാവുകയും ചെയ്യും.


2. റിട്ടയർമെന്റിനു ശേഷമുണ്ടാകാവുന്ന ചിലവുകൾ കണക്കാക്കുക.


3. റിട്ടയർമെന്റിനു ശേഷം ലഭ്യമാകുന്ന ആകെ വരുമാനം കണക്കാക്കുക.


4. പണപ്പെരുപ്പം കണക്കിലെടുക്കുക.


നിലവിലുള്ള 4% വിലക്കയറ്റ സൂചികയനുസരിച്ച് ഇപ്പോൾ 60,000 രൂപ മാസം വേണ്ടിടത്ത് 15 വർഷത്തിനു ശേഷം 104,000 രൂപ വേണ്ടി വരും.


5. റിട്ടയർമെന്റ് പ്രായം കണക്കാക്കി പിന്നീടുള്ള ആവശ്യങ്ങൾക്കു വേണ്ടിയുള്ള ആവശ്യമായിവരുന്ന റിട്ടയർമെന്റ് തുക (ആക നിക്ഷേപം - corpus) എത്രയെന്ന് കണക്കുകൂട്ടുക.


റിട്ടയർ ചെയ്യുമ്പോൾ ബാങ്ക് പലിശ 6% ഉണ്ടാകും എന്ന് പ്രതീക്ഷിക്കുക. പ്രതിമാസം 100,000 രൂപ പലിശയായി കിട്ടണമെങ്കിൽ 2 കോടി രൂപയുടെ നിക്ഷേപം ആവശ്യമാണ്.


നിക്ഷേപിക്കേണ്ടത് എവിടെയാണ് ?


നിക്ഷേപത്തിനുള്ള ഒരു പ്രധാനപ്പെട്ട ഉപാധിയായി മ്യൂച്വൽ ഫണ്ടുകളെ പരിഗണിക്കാം.

റിട്ടയർമെന്റിനായുള്ള നിക്ഷേപത്തിൽ തെളിയിക്കപ്പെട്ട മാർഗമാണ് മ്യൂച്വൽ ഫണ്ടിലെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP). മുൻകൂട്ടി തീരുമാനിച്ച ദിവസം ബാങ്ക് അക്കൗണ്ടിൽനിന്നു പണം അടഞ്ഞു പോകുന്ന വിധത്തിൽ പ്രതിമാസ തവണകളായി SIP കളിലൂടെ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാവുന്നതാണ്.


SIP വഴിയുള്ള നിക്ഷേപം പ്രതിമാസ തവണകളായതിനാൽ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്നില്ല.

നിശ്ചിത ഇടവേളകളിൽ വിപണിയുടെ ഏറ്റക്കുറച്ചിലുകളിലെല്ലാം തന്നെ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ സ്വരൂപിക്കുന്നതിനാൽ യൂണിറ്റുകളുടെ ശരിശരി വില കുറവായിരിക്കും.


SWP (സിസ്റ്റമാറ്റിക് വിത്ഡ്രാവൽ പ്ലാൻ).


മ്യൂച്ചൽ ഫണ്ടിൽ ഡിവിഡന്റ് കൂടാതെ പ്രതിമാസ വരുമാനം ലഭിക്കാനുള്ള മറ്റൊരു മാര്‍ഗം ആണ് സിസ്റ്റമാറ്റിക് വിത്ഡ്രോവല്‍ പ്ലാന്‍ (SWP). എല്ലാമാസവും ഒരു നിശ്ചിത തുക ഒരു ഇൻസ്ട്രക്ഷൻ ഉപയോഗിച്ച് പിൻവലിക്കാൻ കഴിയും.


SIP വഴി പെൻഷനു വേണ്ടിയുള്ള ആകെത്തുക സ്വരൂപിക്കുവാനും SWP വഴി മാസ പെൻഷൻ തുക എടുക്കാനും കഴിയും. എല്ലാ പെൻഷൻ പ്ലാനുകളുടെയും അടിസ്ഥാനം ഇതു തന്നെയാണ്.


*മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്കീമുമായി ബന്ധപ്പെട്ട ഏല്ലാ രേഖകളും വിശദമായി വായിക്കുക.

 
 
 

Recent Posts

See All
✅ മ്യൂച്വൽ ഫണ്ട് വഴി എങ്ങനെ സ്വർണ്ണത്തിൽ നിക്ഷേപിക്കാം? ഫിസിക്കൽ ഗോൾഡുമായി (ആഭരണം, ബാർ, കോയിൻ മുതലായവ) താരതമ്യം ചെയ്യുമ്പോൾ എന്തൊക്കെയാണ് ഗുണങ്ങൾ?

✅ മ്യൂച്വൽ ഫണ്ടിലൂടെ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്ന മാർഗ്ഗം - ഗോൾഡ് മ്യൂച്വൽ ഫണ്ട് / ഗോൾഡ് ഫണ്ട് ഓഫ് ഫണ്ട്സ് (Gold FoF). സാധാരണ മ്യൂച്വൽ ഫണ്ട് പോലെ തന്നെയാണ്. ഡിമാറ്റ് അക്കൗണ്ട് ആവശ്യമില്ല. SIP മുഖേനയും

 
 
 

Comments


bottom of page