മ്യൂച്ചൽ ഫണ്ടുകളിൽ അടിസ്ഥാനപരമായി പണം നിക്ഷേപിക്കുന്നത് ഓഹരികളിലാണ്. നിക്ഷേപകനും ഓഹരി വിപണിക്കും ഇടയിൽ ഒരു ഫണ്ട് ഹൗസ് അല്ലെങ്കിൽ സ്ഥാപനം കാണും. ഫണ്ട് ഹൗസ് ഓഹരി വിപണിയിൽ മികച്ച പ്രവർത്തനം നടത്തുന്ന ഓഹരികളുടെ ഒരു പാറ്റേൺ ഉണ്ടാക്കും. ഇങ്ങനെ പല ഓഹരികളുടെയും കൂട്ടമാണ് ഒരു മ്യൂച്ചൽ ഫണ്ട്.
ഇക്വിറ്റി ഫണ്ട് -
ഇത്തരം ഫണ്ടുകളിൽ നിക്ഷേപത്തിന്റെ ഭൂരിഭാഗവും ഓഹരി വിപണിയിലായിരിക്കും. റിസ്ക് കൂടുതലായിരിക്കും. അതേ സമയം നിക്ഷേപം ദീര്‍ഘകാലാടിസ്ഥാനത്തിലാണെങ്കിൽ മികച്ച ലാഭം പ്രതീക്ഷിക്കാം.
ഡിവിഡന്റ് ഓപ്ഷനും ഗ്രോത്ത് ഓപ്ഷനും.
കമ്പനികൾ അതാതു വർഷം അല്ലെങ്കിൽ മാസം പ്രഖ്യാപിക്കുന്ന ഡിവിഡന്റ് അഥവാ ലാഭവിഹിതം സ്വീകരിക്കുന്നതാണ് ആദ്യത്തെ രീതിയെങ്കിൽ ലാഭ വിഹിതം പ്രത്യേകം സ്വീകരിക്കാതെ നിക്ഷേപത്തിനൊപ്പം വളർത്തുന്നതാണ് ഗ്രോത്ത് ഓപ്ഷൻ.
ഡെബ്റ്റ് ഫണ്ട് -
പൂർണമായും ഓഹരി വിപണിയുടെ റിസ്കെടുക്കാൻ താത്പര്യമില്ലാത്തവരെ ലക്ഷ്യമാക്കിയാണ്. ബോണ്ട്, കടപ്പത്രം, ഗവണ്മെന്റ് സെക്യൂരിറ്റികൾ എന്നിവയിലായിരിക്കും അധിക പണവും നിക്ഷേപിക്കുക.
ഹൈബ്രിഡ് ഫണ്ട് (ബാലൻസ്ഡ് ഫണ്ട്) -
കടപ്പത്രത്തിലും ഓഹരികളിലും ബാലന്‍സായി നിക്ഷേപിക്കുന്ന രീതിയാണിത്. മൊത്തം തുകയുടെ നിശ്ചിത ശതമാനം മാത്രം ഓഹരി വിപണിയിൽ നിക്ഷേപിക്കുമ്പോൾ ബാക്കി ഡെബ്റ്റ് ഫണ്ട് മാർഗം പിന്തുടരും.
ലിക്വിഡ് ഫണ്ട്, ഗിൽറ്റ് ഫണ്ട് -
ട്രഷറിബില്ല്, ഗവണ്മെന്റ് ബോണ്ടുകൾ എന്നിവയിൽ ചെറിയ കാലയളവിലേക്ക് ഉള്ള നിക്ഷേപമാണ് ലിക്വിഡ്ഫണ്ട് എന്നറിയപ്പെടുന്നത്. ഗവണ്മെന്റ് സെക്യൂരിറ്റികളെ അടിസ്ഥാനമാക്കിയാണ് കൂടുതലും ഗിൽറ്റ് ഫണ്ട് പ്രവർത്തിക്കുന്നത്.
ടാക്സ് സേവിങ് മ്യൂച്ചൽ ഫണ്ടുകൾ -
ഇൻകം ടാക്സ് റൂൾ 80C പ്രകാരം ടാക്സ് സേവിങ് മ്യൂച്ചൽ ഫണ്ടുകളിലെ നിക്ഷേപങ്ങൾക്ക് അതാത് വർഷം ഒന്നര ലക്ഷം രൂപ വരെ നികുതി ഇളവുണ്ട്.
*മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുൻപ് സ്‌കീമുമായി ബന്ധപ്പെട്ട രേഖകൾ വിശദമായി വായിക്കുക.
Comments