മ്യൂച്ചൽ ഫണ്ട് സ്റ്റേറ്റുമെന്റ് എങ്ങനെ എടുക്കാം
- sn ps
- Jan 13, 2024
- 1 min read
Updated: Jan 15, 2024
ഒരു ഇൻവെസ്റ്ററിന്റെ, ഒരു Email id യിൽ വരുന്ന എല്ലാ മ്യൂച്ചൽ ഫണ്ട് ഹോൾഡിംഗിന്റെയും സ്റ്റേറ്റ്മെന്റ് എപ്പോൾ വേണമെങ്കിലും സൗജന്യമായി ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിക്കും*. ഇതിന് -
1. www.camsonline.com എന്ന വെബ്സൈറ്റ് തുറക്കുക.
2. Terms & conditions - accept ചെയ്യുക.
3. മുകളിൽ ഇടതു വശത്തായി MF Investors എന്ന മെനു തുറക്കുക.
4. താഴേക്ക് സ്ക്രോൾ ചെയ്യുക - statement എന്ന ബോക്സിൽ CAS - Cams + KFintech എന്നുള്ള ആരോയിൽ ക്ലിക്ക് ചെയ്യുക.
5. പുതിയതായി തുറക്കുന്ന പേജിൽ
1. Statement type - Summary or Detail എന്നത് ക്ലിക്ക് ചെയ്യുക.
2. Date സെലക്ട് ചെയ്യാവുന്നതാണ്.
3. Folio listing ക്ലിക്ക് ചെയ്യുക. Detailed ആയും summary ആയും ലഭിക്കും.
4. Email id കൊടുക്കുക.
5. ഒരു Password കൊടുക്കുക. 8 മുതൽ 12 അക്ഷരങ്ങളുള്ള Password ൽ 2 നമ്പരുകളും ഉണ്ടായിരിക്കണം. ഉദാഹരണം: kottayam12
ഇതേ പാസ് വേർഡ് വീണ്ടും കൊടുത്ത് Submit ചെയ്യുക.
റിക്വസ്റ്റ് ചെയ്ത സ്റ്റേറ്റ്മെന്റ്, കൊടുത്തിരിക്കുന്ന Email id യിൽ കുറച്ചു സമയത്തിനുള്ളിൽ Attachment ആയി കിട്ടും. Attachment തുറക്കാൻ മുമ്പ് റിക്വസ്റ്റ് സബ്മിറ്റ് ചെയ്യാൻ ഉപയോഗിച്ച അതേ password വീണ്ടും ഉപയോഗിക്കുക.
Mutual fund investments are subject to market risks. Read all scheme related documents carefully. *Terms & conditions applicable.
Komentáře